ഇന്ത്യയില്‍ നികുതിദായകരായ കോടിപതികളുടെ എണ്ണത്തില്‍ 68% വര്‍ധനവെന്ന് സി.ബി.ഡി.ടി  

Update: 2018-10-22 15:06 GMT

സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയ ഇന്ത്യന്‍ കോടിപതികളുടെ എണ്ണം 81,000 ആയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് പുറത്തുവിട്ട രേഖകള്‍. നികുതിദായകരായ ഇന്ത്യന്‍ കോടിപതികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് മടങ്ങ് വര്‍ധിച്ചുവെന്നും തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കോര്‍പറേറ്റുകള്‍, കമ്പനികള്‍, ഹിന്ദു കൂട്ടുകുടുംബങ്ങള്‍, വ്യക്തികള്‍ എന്നിവയടക്കമുള്ള നികുതിദായകരായ കോടിപതികളുടെ എണ്ണം 60 ശതമാനത്തോളം വര്‍ധിച്ചുവെന്നും വരുമാന നികുതിയുടെയും നേരിട്ടുള്ള നികുതിയുടെയും കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് സി.ബി.ഡി.ടി വ്യക്തമാക്കി.

Advertising
Advertising

'ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ള നികുതിദായകരുടെ എണ്ണത്തില്‍ മൂന്ന് വരഷത്തിനുള്ളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2014-15 വര്‍ഷത്തില്‍ ഒരു കോടിക്ക് മുകളിലുള്ള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നവരുടെ എണ്ണം 88,649 ആയിരുന്നെങ്കില്‍ 2017-18 വര്‍ഷത്തില്‍ അത് 1,40,139 ആണ്. എന്നുവെച്ചാല്‍, 60 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്,' ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട് നികുതിദായകരെ ബോധവല്‍കരിക്കാന്‍ ബോര്‍ഡ് കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ വര്‍ധനവെന്ന് സി.ബി.ഡി.ടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അവകാശപ്പെട്ടു.

Tags:    

Similar News