‘ആര്‍ത്തവ രക്തം കലര്‍ന്ന നാപ്കിനുമായി നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമോ?’; ശബരിമല വിഷയത്തെ കുറിച്ച് സ്മൃതി ഇറാനി  

Update: 2018-10-23 10:49 GMT

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിലേക്കുള്ള പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയെ കുറിച്ച് വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 'ആര്‍ത്തവ രക്തത്തില്‍ മുക്കിയ നാപ്കിനുമായി നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകില്ലല്ലോ. ഇത് തന്നെയാണ് ശബരിമല വിഷയത്തില്‍ എന്റെ നിലപാട്. സാമാന്യ ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്,' സ്മൃതി ഇറാനി പറഞ്ഞു. മുംബൈയില്‍ വെച്ച് നടന്ന യങ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സ്മൃതി ഇറാനി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

Advertising
Advertising

We are in conversation with Union Minister of textiles,Smt Smriti Irani; Moderated by Mr Samir Saran, President, Observer Research Foundation at the #YTC2018

Posted by ORF Mumbai on Monday, October 22, 2018

ശബരിമലയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് ഓഡിയന്‍സില്‍ നിന്ന് ഒരാള്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയെ തന്റെ കുടുംബത്തലെ കാര്യവും സ്മൃതി ഇറാനി പങ്ക് വെച്ചു. 'ഞാനൊരു ഹിന്ദുവാണ്. വിവാഹം കഴിച്ചിരിക്കുന്നത് ഒരു പാഴ്‌സിയേയും. എന്റെ രണ്ട് മക്കളും സൊരാഷ്ട്രിയന്‍ വിശ്വാസങ്ങള്‍ പിന്തുടരുന്നുവെന്ന് ഞാന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്റെ ചെറിയ കുഞ്ഞുമായി അന്തേരിയിലെ ഒരു തീ ക്ഷേത്രത്തില്‍ പോയപ്പോള്‍ എന്നെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവരുടെ ക്ഷേത്രത്തില്‍ പോകുമ്പോള്‍ അകത്ത് പ്രവേശിപ്പിക്കാത്തതിനാല്‍ താന്‍ പുറത്ത് നില്‍ക്കുകയോ കാറില്‍ ഇരിക്കുകയോ ചെയ്യാറാണ് പതിവ്,' സ്മൃതി ഇറാനി പറഞ്ഞു.

Tags:    

Similar News