ഡൽഹിയിൽ എട്ടു വയസ്സുകാരനെ അടിച്ച് കൊന്നു

മദ്രസക്ക് വെളിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥികളെ, പുറമെ നിന്ന് വന്ന ഒരു സംഘം ആക്രമിക്കുകയായിരുന്നു.

Update: 2018-10-25 15:46 GMT

ഡൽഹിയിൽ എട്ട് വയസ്സുകാരനെ അജ്ഞാത സംഘം അടിച്ചു കൊന്നു. ഡൽഹി മാളവ്യാ നഗറിലെ മദ്രസാ വിദ്യാർഥിയായ മുഹമ്മദ് അസീമിനെയാണ് ഒരു സംഘം അടിച്ച് കൊലപ്പെടുത്തിയത്. പ്രതികളിൽ ആരെയും ഇതു വരെ കണ്ടെത്തിയിട്ടില്ല.

മാളവ്യാ നഗറിലെ മദ്രസ പരിസരത്ത് വെച്ചാണ് സംഭവം. മദ്രസക്ക് അവധിയായിരുന്നതിനാൽ ഹോസ്റ്റലിന് വെളിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥികളെ, പുറമെ നിന്ന് വന്ന ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി അക്രമിക്കപ്പെട്ട അസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertising
Advertising

मालवीय नगर में एक 8 साल का मदरसे का बच्चे की नफरत के हमले में मौत

Posted by Nadeem Khan on Thursday, October 25, 2018

പ്രദേശവാസികളിൽ നിന്ന് നിരന്തരമായി പ്രകോപനങ്ങൾ തങ്ങൾക്ക് ഉണ്ടാകാറുണ്ടെന്നും പള്ളിയുടെയും മദ്രസയുടെയും പരിസരത്തേക്ക് മദ്യ കുപ്പികൾ വലിച്ചെയാറുള്ളതായും മദ്രസ അധികൃതർ പറഞ്ഞു.

Tags:    

Similar News