നാല് വയസുകാരിക്ക് ലിഫ്റ്റില്‍ ക്രൂരമര്‍ദ്ദനം; യുവതി അറസ്റ്റില്‍

സംഭവത്തില്‍ യുവതിക്കെതിരെ ഐ.പി.സി സെക്ഷന്‍ 394 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Update: 2018-11-16 07:17 GMT

മുംബൈയില്‍ നാലുവയസുകാരിക്ക് ലിഫ്റ്റില്‍ ക്രൂരമര്‍ദ്ദനം. കുട്ടിയെ മര്‍ദ്ദിച്ച റിസ്‍വാന ബീഗം എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മോഷണ ശ്രമത്തിനിടെയാണ് മര്‍ദ്ദനമെന്നാണ് പ്രാഥമിക നിഗമനം.

മുംബൈയിലെ സബര്‍ബന്‍ ഏരിയയിലെ റെസിഡന്‍സി ബില്‍ഡിംങിലാണ് സംഭവം. ലിഫ്റ്റില്‍ വെച്ച് നാലു വയസുകാരിയായ കുട്ടിയെ റിസ്‍വാന ബീഗം ക്രൂരമായി മര്‍ദ്ദിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കുട്ടി വേദന കാരണം കരയുന്നതും കേള്‍ക്കാം.

കുട്ടിയുടെ കാതില്‍ കിടന്നിരുന്ന കമ്മല്‍ ഇവര്‍ ബലം പ്രയോഗിച്ച് ഊരിയെടുത്തതായും പറയുന്നു. സംഭവമറിഞ്ഞ് ആളുകള്‍ എത്തിയതോടെ തന്നെയും ആരോ മര്‍ദ്ദിച്ചതുപോലെ ഇവര്‍ അഭിനയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു.

Advertising
Advertising

സംഭവത്തില്‍ യുവതിക്കെതിരെ ഐ.പി.സി സെക്ഷന്‍ 394 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കേസില്‍ തുടരന്വേഷണം നടക്കുകയാണ്.

Tags:    

Similar News