തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണത്തിനെതിരെ വിദ്യാര്‍ഥികള്‍
പണ്ട് പ്രക്ഷോഭത്തിന്റെ തീപ്പന്തങ്ങളുയര്‍ന്ന ക്യാമ്പസില്‍ ഇപ്പോള്‍ ഒരു കോലം പോലും കത്തിക്കാന്‍ അനുമതിയില്ല.
Update: 2018-12-01 03:21 GMT
തെലങ്കാന പ്രക്ഷോഭത്തിന്റെ പ്രധാന ചാലക ശക്തിയായിരുന്നു വിദ്യാര്‍ഥികള്‍. എന്നാല്‍ നാലര വർഷത്തെ ടി.ആർ.എസിന്റെ ഭരണത്തിന്റെ കടുത്ത വിമർശകരും ഇന്ന് വിദ്യാർഥികളാണ്.
തെലങ്കാന പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ഒസ്മാനിയ യൂണിവേഴ്സിറ്റി. പ്രക്ഷോഭത്തിന് വെള്ളവും വളവുമായത് ഇവിടത്തെ കുട്ടികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കൂടിയാണ്. തെലങ്കാന സമര നായകന്‍ ചന്ദ്രശേഖര്‍ റാവു അധികാരത്തിലെത്തിയപ്പോള്‍ ഇവര്‍ ഏറെ പ്രതീക്ഷിച്ചു. പക്ഷെ ഇപ്പോള്‍ കടുത്ത നിരാശ.
പണ്ട് പ്രക്ഷോഭത്തിന്റെ തീപ്പന്തങ്ങളുയര്‍ന്ന ക്യാമ്പസില്‍ ഇപ്പോള്‍ ഒരു കോലം പോലും കത്തിക്കാന്‍ അനുമതിയില്ല. കാമ്പസ് എപ്പോഴും പൊലീസ് നിരീക്ഷണത്തില്‍. രോഹിത് വെമുലയുടെ ആത്മഹത്യ കൈകാര്യം ചെയ്ത രീതിയിലും കടുത്ത അമർഷമുണ്ടിവർക്ക്.