കേന്ദ്രത്തില്‍ അരങ്ങേറുന്നത് ഏകാംഗ നാടകമെന്ന് ശത്രുഘ്നന്‍ സിന്‍ഹ
നാലര വര്‍ഷത്തെ മോദി ഭരണത്തിലുള്ള നിലപാടുകളിലെ വൈരുധ്യങ്ങളെ തുറുന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്ന് ശശി തരൂര്‍
കേന്ദ്ര ഭരണത്തിന്‍റെ പേരില്‍ അരങ്ങേറുന്നത് ഏകാംഗ നാടകമാണെന്ന് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. നോട്ട് നിരോധം തുഗ്ലക്ക് പരിഷ്കാരമായിരുന്നെന്നും സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രിയെക്കുറിച്ചുള്ള ശശി തരൂര്‍ എം.പിയുടെ പുസ്തകം പ്രകാശനം ചെയ്യാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു മുന്‍ കേന്ദ്രമന്ത്രികൂടിയായ സിന്‍ഹ.
പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദിയുടെ നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തെ വിശകലനം ചെയ്യുന്ന പുസ്തകമാണ് ‘ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’. പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് ബി.ജെ.പിയിലെ വിമത ശബ്ദമായ ശത്രുഘ്നന്‍ സിന്‍ഹ പ്രധാനമന്ത്രിയെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചും തന്‍റെ നിലപാട് വ്യക്തമാക്കിയത്.
നാലര വര്‍ഷത്തെ മോദി ഭരണത്തിലുള്ള നിലപാടുകളിലെ വൈരുധ്യങ്ങളെ തുറുന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്ന് ശശി തരൂര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, പെരുമ്പടവം ശ്രീധരന്‍ തുടങ്ങി പ്രമുഖര്‍ തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.