മീ ടു; ഈ വര്‍ഷം വിവിധ കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് ലഭിച്ചത് 141 പരാതികള്‍
രാജ്യസഭക്ക് മുന്നിൽ ബോധിപ്പിച്ച വിവരങ്ങളിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്
ലെെംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾക്ക് ഈ വർഷം ലഭിച്ചത് 141 കേസുകളെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭക്ക് മുന്നിൽ നൽകിയ വിവരങ്ങളിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ 45 കേസുകളിൽ തീർപ്പുണ്ടാക്കിയതായും സർക്കാർ അറിയിച്ചു.
സർക്കാർ റിപ്പോർട്ട് അനുസരിച്ച് 21 പരാതികൾ വന്ന ധനകാര്യ മന്ത്രാലയമാണ് ലെെംഗിതാതിക്രമ പട്ടികയിൽ മുന്നിൽ. 16 കേസുകളുമായി പ്രതിരോധ മന്ത്രാലയവും വാർത്താവിനിമയ മന്ത്രാലയവും തൊട്ടടുത്തായുണ്ട്. റെയിൽവേയിൽ നിന്നും 14 പരാതികളും, വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിൽ നിന്ന് 12 പരാതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വനിതാ-ശിശു ക്ഷേമ മന്ത്രി വീരേന്ദ്ര കുമാറാണ് ഇതു സംബന്ധിച്ച വിവരങ്ങൾ സഭക്ക് മുന്നിൽ ബോധിപ്പിച്ചത്.
ഏറ്റവും കൂടുതൽ പരാതികൾ വന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 33 പരാതികളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലെെഗികാതിക്രമങ്ങൾ തടയുന്നതിനായി കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ വിവിധ ഡിപ്പാർട്ടമെന്റുകളിൽ ബോധവത്കരണ പരിപാടികളും വർക്ക്ഷോപ്പുകളും നടത്താൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.