‘കുട്ടികളെ അശ്ലീല ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യിച്ചു; എതിര്‍ത്തവര്‍ക്ക് ക്രൂര മര്‍ദ്ദനം’ മുസഫര്‍പൂര്‍ ബലാത്സംഗക്കേസില്‍ സി.ബി.ഐ
അന്തേവാസികളായ 42 പേരില്‍ 34 പേരും ബലാത്സംഗത്തിന് ഇരകളായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. ബീഹാറിലെ സാമൂഹ്യ ക്ഷേമ മന്ത്രിയായിരുന്ന മഞ്ജു വര്‍മ്മ അടക്കമുള്ളവര്‍ കേസിലെ പ്രതികളാണ്.
ബീഹാര്‍ മുസഫര്‍പൂര്‍ അഭയ കേന്ദ്ര ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സി.ബി.ഐ. കുട്ടികളെക്കൊണ്ട് അശ്ലീല ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യിക്കുകയും, അഭയ കേന്ദ്രത്തില്‍ അതിഥികളായി എത്തിയവര്‍ ബലാംത്സംഗം ചെയ്യുകയുമായിരുന്നു. സി.ബി.ഐ സമര്‍പ്പിച്ച 73 പേജുള്ള കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. എതിര്‍ക്കുന്ന കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പറയുന്നു. കഴിഞ്ഞ വര്‍ഷം ടിസ്സിലെ പരിപാടിക്കിടെ കുട്ടികള്‍ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് പുറംലോകം വിവരം അറിയുന്നത്.
അഭയകേന്ദ്രത്തിന്റെ നടത്തിപ്പു ചുമതലുണ്ടായിരുന്ന ബ്രജേഷ് താക്കൂറാണ് മുഖ്യ പ്രതി. അന്തേവാസികളായ 42 പേരില്‍ 34 പേരും ബലാത്സംഗത്തിന് ഇരകളായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. ബീഹാറിലെ സാമൂഹ്യ ക്ഷേമ മന്ത്രിയായിരുന്ന മഞ്ജു വര്‍മ്മ അടക്കമുള്ളവര്‍ കേസിലെ പ്രതികളാണ്.