2014നേക്കാള്‍ ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അമിത് ഷാ
2019 ന് ശേഷം കേരളത്തിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കും. രാമക്ഷേത്രം പണിയുക തന്നെ വേണമെന്നും അമിത് ഷാ...
അയോധ്യയില്‍ ബാബരിയുടെ അതേ സ്ഥലത്ത് രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കണമെന്ന് അമിത് ഷാ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ മുന്നേറ്റം നടത്തുമെന്ന് അമിത് ഷാ ബി.ജെ.പി ദേശീയ കൗണ്‍സില്‍ ഉദ്ഘാനം ചെയ്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അമിത് ഷാ കൂട്ടി ചേര്‍ത്തു. ശബരിമല സംഘര്‍ഷത്തിനിടെ മരിച്ചവര്‍ക്ക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാമായിരുന്നു അമിത് ഷായുടെ പ്രസംഗം. 2019 ല്‍ കേരളത്തിലടക്കം മുന്നേറ്റം നടത്തും. അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗം നിര്‍മ്മിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനായി. ഇല്ലാത്ത അഴിമതി ആരോപണമാണ് റഫാലില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സുപ്രീം കോടതിയെ പോലും രാഹുല്‍ ഗാന്ധിക്ക് വിശ്വാസം ഇല്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സഖ്യം, ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളടക്കം കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ടു ദിവസത്തെ കൗണ്‍സില്‍ നാളെ സമാപിക്കും. നാളെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുക.