ലോക്സഭാ തെരഞ്ഞെടുപ്പ്: വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് പ്രതിപക്ഷം
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെയും ഇവിഎം ഹാക്കത്തോണ്‍ പശ്ചാത്തലത്തിലുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇക്കാര്യം ഉന്നയിച്ച് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെയും ഇവിഎം ഹാക്കത്തോണ്‍ പശ്ചാത്തലത്തിലുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്. ബാലറ്റിലേക്ക് മടങ്ങണമെന്നായിരുന്നു ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളുടെയും ആവശ്യം. ഇത് സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് നിലവിലെ ആവശ്യം. സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വോട്ട് അന്തരം അഞ്ച് ശതമാനണെങ്കില്‍ മുഴുവന്‍ സ്ലിപ്പുകളും എണ്ണണം. ആവശ്യം തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഉന്നിയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ഷക പ്രശ്നങ്ങള്‍, വര്‍ധിക്കുന്ന തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, ശരത് പവാർ, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക്ക് ഒബ്രിയന്‍, സി.പി.എം നേതാവ് മുഹമ്മദ് സലിം എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.