പാവപ്പെട്ടവർക്ക് 12,000 രൂപ മാസവരുമാനം; മിനിമം വരുമാന പദ്ധതിയുമായി രാഹുൽ ഗാന്ധി

ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവർക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

Update: 2019-03-25 12:34 GMT

അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഓരോ കുടുംബത്തിനും കുറഞ്ഞത് 12,000 രൂപ മാസവരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.

രാജ്യത്തെ 20 ശതമാനം വരുമാനം വരുന്ന 5 കോടി ദരിദ്ര കുടുംബങ്ങള്‍. ഇവര്‍ക്ക് പ്രതിമാസം 12000 രൂപ ഉറപ്പുവരുത്തുന്ന തരത്തില്‍ ബാങ്ക് അക്കൌണ്ട് വഴി നേരിട്ട് പണം എത്തിക്കുന്നതാണ് ന്യൂതം ആയ് യോജന അഥവാ ന്യായ്. ദാരിദ്ര്യത്തിനെതിരായ അന്തിമയുദ്ധമെന്നും ഐതിഹാസികമെന്നുമാണ് പദ്ധതിയെ രാഹുല്‍ വിശേഷിപ്പിച്ചത്.

Advertising
Advertising

മിനിമം വേതന പദ്ധതി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പ്രകടനപത്രിക ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ രാഹുല്‍ പങ്കുവെച്ചത്. കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ അക്കൌണ്ടിലെത്തിക്കുന്ന മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് മറുപടിയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ സ്വാധീനിക്കാനിടയുള്ള ന്യായ്.

അതേസമയം വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അദ്ദേഹം ഒന്നും വ്യക്തമാക്കിയില്ല. പ്രകടനപത്രികയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് എത്തിയതെന്നും മറ്റു വിഷയങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Tags:    

Similar News