വയനാട്ടില്‍ മത്സരിക്കരുതെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.പി.ഐ

കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും സി.പി.ഐ വയനാട്ടില്‍ മത്സരിക്കുമെന്ന് ഡി.രാജ

Update: 2019-03-29 10:46 GMT

മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും രാഹുല്‍ ഗാന്ധിയെ സമീപിച്ചിട്ടില്ലെന്ന് സി.പി.ഐ നേതാവ് ഡി.രാജ. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും സി.പി.ഐ വയനാട്ടില്‍ മത്സരിക്കും. ആരാണ് ശത്രുവെന്ന് കോണ്‍ഗ്രസ് പറയട്ടെയെന്നും ഡി.രാജ ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് തോമസ് ചാണ്ടി എം.എല്‍.എ പറഞ്ഞു. സി.പി.ഐക്കെതിരെ രാഹുൽ മത്സരിക്കുന്നത് ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയുടേത് വിലകുറഞ്ഞ ആരോപണമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പ്രതികരിച്ചു.

Tags:    

Similar News