‘വയനാടിനെക്കുറിച്ച് പഠിച്ചിട്ട് വിമര്‍ശിക്കൂ..’ മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്

വയനാടിന്റെ ഭൂമിശാസ്ത്രവും ചരിത്രവും പ്രധാനമന്ത്രി പഠിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്ന് കോൺഗ്രസ് ഓടി ഒളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

Update: 2019-04-02 02:25 GMT

കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച പ്രധാനമന്ത്രിക്ക് കോൺഗ്രസിന്റെ മറുപടി. രാജ്യത്തെ വെറുപ്പിനാൽ വിഭജിക്കുകയാണ് നരേന്ദ്ര മോദി. വയനാടിന്റെ ഭൂമിശാസ്ത്രവും ചരിത്രവും പ്രധാനമന്ത്രി പഠിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ നിന്ന് കോൺഗ്രസ് ഓടി ഒളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

മഹാരാഷ്ട്രയിലെ വാർധയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ വിമർശിച്ചത്. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ നിന്നും കോൺഗ്രസ് ഓടിയൊളിക്കുന്നു എന്നായിരുന്നു വിമർശം. ഇതിനെ വയനാടിന്റെ സവിശേഷതകള്‍ അക്കമിട്ടു നിരത്തിയാണ് കോൺഗ്രസ് മറുപടി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വായനാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കണമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.

Full View

ജാതി, ഭാഷ, സംസ്കാരം എന്നിവയുടെ പേരിൽ പ്രധാനമന്ത്രി ഭിന്നിപ്പിച്ച രാജ്യത്തെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് രാഹുൽഗാന്ധി നടത്തുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags:    

Similar News