അയോധ്യയില്‍ ഭൂമിപൂജ നടത്തുമ്പോള്‍ ശ്രീരാമന്‍റെ ചിത്രവും രാമക്ഷേത്രത്തിന്‍റെ ത്രിമാന രൂപവും ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും

ടൈം സ്ക്വയറിലെ ഏറ്റവും വലിയ എല്‍. ഇഡി സ്ക്രീനുകളും ഇതിനായി ഒരുക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Update: 2020-07-30 11:20 GMT

അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുന്ന ആഗസ്റ്റ് മാസം അഞ്ചാം തീയതി ശ്രീരാമന്റെ ചിത്രവും രാമക്ഷേത്രത്തിന്റെ ത്രിമാന രൂപവും അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും.

പ്രധാനമന്ത്രി നേരന്ദ്രമോദി അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ ടൈം സ്ക്വയറിലും അത് പ്രതിഫലിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നാണ് അമേരിക്കന്‍ ഇന്ത്യന്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്‍റ് ജഗ്ദീഷ് ശെവാനി പറഞ്ഞു. ടൈം സ്ക്വയറിലെ ഏറ്റവും വലിയ എല്‍ഇഡി സ്ക്രീനുകളും ഇതിനായി ഒരുക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയ് ശ്രീ റാം എന്ന വാചകങ്ങള്‍, ശ്രീരാമന്‍റെ ചിത്രങ്ങളും വീഡിയോകളും, ക്ഷേത്രത്തിന്‍റെ ഭാവനാത്മക രൂപകല്‍പനയുടെ ത്രീഡി പ്രൊജക്ഷന്‍ എന്നിവയാണ് ആഗസ്റ്റ് അഞ്ച് രാവിലെ എട്ട് മണി മുതല്‍ രാത്രി 10 മണി വരെ ടൈംസ് സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കുക. നരേന്ദ്ര മോദി ക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍മ്മിക്കുന്നത് തത്സമയം ടൈംസ് സ്ക്വയറിലെ ബില്‍ബോര്‍ഡുകളിലും പ്രദര്‍ശിപ്പിക്കും.

Tags:    

Similar News