തിക്രിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്‍ കൊടുംതണുപ്പ് മൂലം മരിച്ചു

കഴിഞ്ഞ 22 ദിവസമായി സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്കൊപ്പം പഞ്ചാബിലെ ബതിന്ദയിൽ നിന്നുള്ള ഈ കര്‍ഷകനുമുണ്ടായിരുന്നു

Update: 2020-12-17 05:48 GMT

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ സമരം ചെയ്തുകൊണ്ടിരുന് കര്‍ഷകന്‍ കൊടുംതണുപ്പ് മൂലം മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 22 ദിവസമായി സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്കൊപ്പം പഞ്ചാബിലെ ബതിന്ദയിൽ നിന്നുള്ള ഈ കര്‍ഷകനുമുണ്ടായിരുന്നു.

10,12,14 പ്രായമുള്ള കുട്ടികളും ഇയാള്‍ക്കുണ്ട്. കര്‍കരുടെ അവസ്ഥയില്‍ മനം നൊന്ത് സിഖ് ആചാര്യന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കര്‍ഷകന്‍റെ മരണവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ഹരിയാനയിലെ സോണിപത്തില്‍ നിന്നുള്ള 32 കാരനായ കര്‍ഷകനെ തിക്രി അതിര്‍ത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പാര്‍ക്കില്‍ ഉറങ്ങുകയായിരുന്ന അജയ് മൂര്‍ എന്ന കര്‍ഷകനാണ് മരിച്ചത്. മരണകാരണം വ്യക്തമായിരുന്നില്ല.

Tags:    

Similar News