മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; അഞ്ചു മരണം

ബോയ്‌ലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  

Update: 2021-03-20 09:24 GMT

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു മരണം. രത്നഗിരിയിലുള്ള ഗാര്‍ദ കെമിക്കല്‍സിലാണ് അപകടമുണ്ടായത്. ബോയ്‌ലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടന്ന അമ്പതോളം പേരെ രക്ഷാപ്രവര്‍ത്തകരാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലേക്കാണ് മാറ്റിയത്.

ഇന്ന് രാവിലെ ഒന്‍പതോടു കൂടി രണ്ട് സ്ഫോടനങ്ങളാണ് ഫാക്ടറിയിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണവിധേയമാക്കിയതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News