ലഘു നിക്ഷേപങ്ങളുടെ പലിശനിരക്കിൽ കുറവ് വരുത്തിയത് കേന്ദ്രം പിൻവലിച്ചു

കഴിഞ്ഞ പാദത്തിലെ പലിശ നിരക്ക് തുടരും. തീരുമാനം സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്ന് വിമർശനമുണ്ടായിരുന്നു.

Update: 2021-04-01 04:02 GMT

ലഘു നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ കുറവ് വരുത്തിയത് പിൻവലിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ പാദത്തിലെ പലിശ നിരക്ക് തുടരും. തീരുമാനം സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്ന് വിമർശനമുണ്ടായിരുന്നു.

ദേശീയ സമ്പാദ്യ പദ്ധതി, പ്രൊവിഡന്‍റ് ഫണ്ട്‌ തുടങ്ങിയവയുടെ പലിശ നിരക്കിൽ 1.1 ശതമാനത്തിന്‍റെ കുറവ് വരുത്തിയിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലാണ് കുറവുണ്ടാകുക. ഇ പി എഫ് 7.1 ൽ നിന്ന് 6.4 ആയി കുറയും.1974 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കണിത്. സമ്പാദ്യ നിക്ഷേപത്തിന്‍റെ പലിശ 4 ൽ നിന്ന് 3.5 ശതമാനമാക്കി. ഒരു വർഷത്തെ നിക്ഷേപത്തിനുള്ള പലിശ 5.5ൽ നിന്ന് 4.4 ശതമാനമാക്കി. മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിന്‍റെ പലിശ 7. 4 ൽ നിന്ന് 6. 5 ആക്കി. ഒരു വർഷത്തേക്കുള്ള നിക്ഷേപങ്ങളുടെ പലിശക്ക് 1.1 ശതമാനത്തിന്റെ കുറവും 2 വർഷത്തെ നിക്ഷേപങ്ങളുടെ പലിശയിൽ 0.5 ശതമാനത്തിന്‍റെ കുറവും ആണുണ്ടാകുക.

Advertising
Advertising

പെൺകുട്ടികൾക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന, കർഷകർക്ക് വേണ്ടിയുള്ള കിസാൻ വികാസ് പത്ര എന്നീ നിക്ഷേപങ്ങൾക്കുള്ള പലിശയിലും അടുത്ത പാദത്തിൽ കുറവുണ്ടാകും. 30 കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് ഇന്നുമുതല്‍ ഇന്‍വോയിസിങ് നിര്‍ബന്ധമാക്കും. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഡെബിറ്റ്, ക്രെഡിറ്റ് നോട്ടുകള്‍ക്കും ഇന്‍വോയിസിങ് വേണം.

ദേശീയ പാതകളിലെ ടോള്‍ നിരക്ക് ഇന്ന് മുതല്‍ കൂടും. ആദായ നികുതി നിയമങ്ങളിലും വലിയ മാറ്റങ്ങളാണ് വരുന്നത്. റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ ഇനി കനത്ത പിഴ നല്‍കേണ്ടിയും വരും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News