ഹാഥ്റസ് കേസ്; സിദ്ദീഖ് കാപ്പന്‍ അടക്കം നാല് പേര്‍ക്കെതിരെ യു.പി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കഴിഞ്ഞ ഒക്ടോബര്‍ 5നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Update: 2021-04-03 13:31 GMT
Advertising

ഹാഥ്റസ് കേസില്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കമുള്ള നാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഹാഥ്റസിലേക്ക് കാപ്പനും പോപ്പുലര്‍ ഫ്രണ്ടും പ്രവര്‍ത്തകരും പോയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 5നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ വകുപ്പ് ചുമത്തപെട്ടതോടെ 6 മാസമായി ഇവര്‍ ജയിലിലാണ്. മെയ് 1ന് കേസ് കോടതി പരിഗണിക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News