ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം; ഇന്റ്‌ലിന്‍സ് വീഴ്ചയെന്ന് രാഹുല്‍ ഗാന്ധി

ഓപ്പറേഷൻ അപൂർണവും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും ആയിരുന്നുവെന്നും രാഹുൽ വിമർശിച്ചു

Update: 2021-04-05 05:58 GMT

ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഛത്തീസ്ഗഢിൽ സംഭവിച്ചത് ഇന്റ്‌ലിൻസ് വീഴ്ചയാണ്. ഓപ്പറേഷൻ അപൂർണവും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും ആയിരുന്നുവെന്നും രാഹുൽ വിമർശിച്ചു.

തൃണമൂൽ കോൺഗ്രസും വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ സേനയുടെ സുരക്ഷ സുപ്രധാനമാണ്. ആഭ്യന്തരമന്ത്രിക്ക് ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും തൃണമൂൽ കോൺഗ്രസ് നോതാവ് ഡെറിക് ഒബ്രിയൻ വിമർശിച്ചു.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തിസ്ഗഢിലെത്തി. ജഗ്ദൽപൂരിലെത്തിയ അമിത് ഷാ പരിക്കേറ്റ സൈനികരെ സന്ദർശിച്ചേക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News