അറസ്റ്റ് ആര്‍.എസ്.എസ്-ബി.ജെ.പി ലീഡേഴ്‌സ്; ട്വിറ്ററില്‍ ട്രെന്റായി ഹാഷ്ടാഗ്

ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്‌

Update: 2021-06-05 13:27 GMT

കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍  അറസ്റ്റ് ആര്‍.എസ്.എസ്-ബി.ജെ.പി ലീഡേഴ്‌സ് എന്ന പേരിലാണ് ഹാഷ്ടാഗ് പ്രചരിക്കുന്നത്.

കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തുവന്നിരുന്നു. സുരേന്ദ്രനും ജെ.ആര്‍.പി നേതാവ് പ്രസീതയും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ തെളിവുകളാണ് ഇന്ന് പുറത്ത് വന്നത്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശം മീഡിയവണ്ണിന് ലഭിച്ചു. ജാനുവുമായി സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്റെ കള്ളപ്പണ ആരോപണത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

Advertising
Advertising

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News