യോഗി ആദിത്യനാഥിനെ പരിഹസിച്ച് അഖിലേഷ് യാദവ്

Update: 2021-06-11 15:47 GMT

ഉത്തർപ്രദേശ് ബി.ജെ.പിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സന്ദർശിക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മുഖ്യമന്ത്രിക്കിത് മോശം ദിനങ്ങളാണെന്നും പദവി നിലനിർത്താനായി അദ്ദേഹം വാതിലുകൾ മുട്ടുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

" രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് മോശം ദിവസങ്ങളാണിത്, തന്റെ പദവി നിലനിർത്താനായി അദ്ദേഹത്തിന് വാതിലുകൾ മുട്ടേണ്ടി വരികയാണ്." അഖിലേഷ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

Advertising
Advertising

യോഗി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയുമായി അദ്ദേഹം ഒരുമണിക്കൂറോളം ചർച്ച നടത്തി. ശേഷം അദ്ദേഹം ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയെയും സന്ദർശിച്ചു. ഇന്നലെ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News