യെച്ചൂരി ചൈനയെ അനുകൂലിക്കുന്നയാള്‍, മകന്‍ ചൈനീസ് കൊറോണ വന്ന് മരണപ്പെട്ടു: അധിക്ഷേപവുമായി ബി.ജെ.പി എം.എല്‍.എ

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സീതാറാം യെച്ചൂരിയുടെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്

Update: 2021-04-22 10:57 GMT
Editor : ubaid | Byline : Web Desk

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്. ബിഹാറിലെ ബി.ജെ.പി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ മിതിലേഷ് കുമാര്‍ തീവാരിയാണ് വിവാദപരാമര്‍ശവുമായി രംഗത്തെത്തിയത്. ചൈനയെ പിന്തുണയ്ക്കുന്ന സി.പി.എം ജനറല്‍ സെക്രട്ടറിയുടെ മകന്‍ ആശീഷ് യെച്ചൂരി ചൈനീസ് കോറോണ ബാധിച്ച് മരിച്ചെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ ട്വീറ്റ്. വിവാദമായതോടെ ബി.ജെ.പി നേതാവ് ട്വീറ്റ് പിന്‍വലിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സീതാറാം യെച്ചൂരിയുടെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്. 

Advertising
Advertising




 


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News