രാജ്യത്ത് അതിവേഗം കോവിഡ് പരത്തുന്നത് ബിജെപിയെന്ന് യശ്വന്ത്​ സിൻഹ

'കോവിഡ്​ വ്യാപനം തടയാൻ വിവേകപൂർണമായ എല്ലാ നിർ​ദേശങ്ങളും ബിജെപി നിരസിക്കുന്നു'

Update: 2021-04-17 12:35 GMT

രാജ്യത്ത്​ അതിവേഗം കോവിഡ്​ പടർത്തുന്ന 'സൂപ്പർ സ്​പ്രെഡർ' ബിജെപിയാണെന്ന്​ മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹ. ഏത് മാർഗങ്ങളുപയോഗിച്ചും വോട്ടുപിടിക്കൽ മാത്രമാണ്​ അവരുടെ ഏക ലക്ഷ്യം. കോവിഡ്​ വ്യാപനം തടയാൻ വിവേകപൂർണമായ എല്ലാ നിർ​ദേശങ്ങളും അതിനാൽ തന്നെ ബിജെപി നിരസിക്കുന്നു. ദുരന്തമെന്താണെന്ന് വെച്ചാല്‍ അഞ്ച് സംസ്ഥാനങ്ങളിലും അവര്‍ തോല്‍ക്കാന്‍ പോവുകയാണ്".

Advertising
Advertising

കോവിഡ്​ അതിവേഗം പടരുകയാണെന്നും ആവശ്യത്തിന്​ ഓക്​സിജനും മരുന്നും പരിചരണവും ഇല്ലാതെ ജനം ഈയാംപാറ്റകളെ പോലെ മരിച്ചൊടുങ്ങുകയാണെന്നും യശ്വന്ത് സിന്‍ഹ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 

ഉദാരമതിയായ മമതാജി പശ്ചിമ ബംഗാളില്‍ ബിജെപി 70 സീറ്റ് നേടുമെന്നാണ് പറഞ്ഞത്. എന്നാല്‍ ബിജെപി 53 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.

കോവിഡ് രണ്ടാം വ്യാപനത്തിടെ നടക്കുന്ന കുംഭമേളയെയും യശ്വന്ത് സിന്‍ഹ പരിഹസിച്ചു- "കുംഭമേളയിലെ ആള്‍ക്കൂട്ടങ്ങള്‍ കോവിഡ് വ്യാപനം തടയുകയാണ് ചെയ്യുന്നത്. മര്‍കസിലേതുപോലെയുള്ള ആള്‍ക്കൂട്ടങ്ങളാണ് കോവിഡ് പരത്തുന്നത്. വൈറസ് ഭക്താണ്. അതുകൊണ്ട് പേടിക്കാനില്ല. സന്തോഷിക്കുക"..


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News