രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും സെൻട്രൽ വിസ്ത പ്രൊജക്ടുമായി കേന്ദ്രസർക്കാർ

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ ജോലികളുമായി കേന്ദ്രസര്‍ക്കാര്‍.

Update: 2021-04-27 07:52 GMT
Editor : rishad | By : Web Desk
Advertising

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണ ജോലികളുമായി  കേന്ദ്രസര്‍ക്കാര്‍. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഡല്‍ഹി വിജനമാണെങ്കിലും ഇന്ത്യാഗേറ്റിനടുത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനായുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവശ്യസര്‍വീസ് എന്ന നിലയിലാണ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. 20,000 കോടി രൂപയുടെ പദ്ധതിയാണിത്. കോവിഡ് കുതിച്ചുയരുന്നതിനിടയിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വാക്സിൻ വിതരണത്തിലും ഓക്സിജൻ ഉള്‍പ്പെടെയുള്ള സാമഗ്രികളുടെ വിതരണത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം.

കോവിഡ്  മഹാമാരിയ്ക്കിടെ ശതകോടികളുടെ സെൻട്രൽ വിസ്ത പ്രോജക്ടുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ആവശ്യത്തിന് കോവിഡ് 19 പരിശോധനകള്‍ നടക്കുകയോ ആവശ്യത്തിന് വാക്സിനോ ഓക്സിജനോ ആശുപത്രി കിടക്കകളോ ലഭ്യമാക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഈ നീക്കമെന്ന് രാഹുൽ ആരോപിച്ചിരുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ കീഴിൽ പുതിയ സെക്രട്ടറിയേറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News