ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം: നിരവധി വീടുകളും കടകളും തകര്‍ന്നു

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാലാണ് ദുരന്തം കുറഞ്ഞതെന്ന് പൊലീസ് മേധാവി

Update: 2021-05-12 02:42 GMT
By : Web Desk
Advertising

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മേഘവിസ്ഫോടനമുണ്ടായിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് അപകടം.

വീടുകളും കടകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ജലനിരപ്പ് ഉയരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാലാണ് ദുരന്തം കുറഞ്ഞതെന്ന് പൊലീസ് മേധാവി അറിയിച്ചു.

Tags:    

By - Web Desk

contributor

Similar News