കോവിഡ് ബാധിച്ച് ഭാര്യ മരിച്ചു; വിഷാദത്തിലായ യുവാവ് മകളെ കൊന്ന് ആത്മഹത്യ ചെയ്തു

മുംബൈയിലെ വൈല്‍ പാര്‍ലെയിലാണ് സംഭവം. 36 കാരനായ ജിതേന്ദ്ര ഭാദേക്കറാണ് ജീവനൊടുക്കിയത്

Update: 2021-05-11 15:29 GMT

കോവിഡ് ബാധിച്ച് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് വിഷാദത്തിലായ യുവാവ് ആറ് വയസുകാരിയായ മകളെ കൊന്ന് ആത്മഹത്യ ചെയ്തു. മുംബൈയിലെ വൈല്‍ പാര്‍ലെയിലാണ് സംഭവം. 36 കാരനായ ജിതേന്ദ്ര ഭാദേക്കറാണ് ജീവനൊടുക്കിയത്.

ഡിസൂസ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്‍റില്‍ ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്‍റെ മകളെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും അവളെ തന്നോടൊപ്പം കൊണ്ടുപോകുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഭാര്യയെ സംസ്‌കരിച്ച അതേ സ്ഥലത്ത് തന്നെ തന്നെയും സംസ്കരിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2020 ജൂണിലാണ് ജിതേന്ദ്രയുടെ ഭാര്യ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിഷാദത്തിലായ യുവാവ് പിന്നീട് കുടുംബത്തില്‍ നിന്നും സമ്മര്‍ദ്ദം മൂലം ഡിസംബറില്‍ വീണ്ടും വിവാഹം ചെയ്തു. ഡയമണ്ട് കമ്പനിയിലെ ജീവനക്കാരനായ ജിതേന്ദ്ര മകളോടും അമ്മയോടും സഹോദരങ്ങളോടുമൊപ്പം കാണ്ഡിവാലിയിലാണ് താമസിച്ചിരുന്നത്. അതേസമയം, വിഷാദരോഗത്തിന്‍റെ ലക്ഷണമൊന്നും ജിതേന്ദ്ര കാണിച്ചിട്ടില്ലെന്നും ദിവസേന ജോലിക്ക് പോകുന്നുണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News