ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ചു കൊന്നു

രാജസ്ഥാനിലെ ഭരത്പൂരിലെ നീംദ ഗേറ്റ് പ്രദേശത്താണ് സംഭവം.

Update: 2021-05-29 13:09 GMT

രാജസ്ഥാനില്‍ ഡോക്ടര്‍ ദമ്പതിമാരെ നടുറോഡില്‍ വെടിവെച്ചു കൊന്നു. ഡോക്ടര്‍മാരായ സുധീപ് ഗുപ്ത (46) ഭാര്യ സീമ ഗുപ്ത (44) എന്നിവരാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ഭരത്പൂരിലെ നീംദ ഗേറ്റ് പ്രദേശത്താണ് സംഭവം. നഗരത്തിലെ തിരക്കേറിയ ക്രോസിങ്ങില്‍ വെച്ചാണ് കൊലപാതകം നടന്നത്.

ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കൊലപാതകം നടത്തിയ്. ഇവരില്‍ ഒരാളുടെ സഹോദരിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഡോക്ടര്‍ ദമ്പതിമാരെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകം പൊലീസിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

Advertising
Advertising

രണ്ട് വര്‍ഷം മുമ്പാണ് യുവതിയെയും കുഞ്ഞിനെയും തീവെച്ചു കൊലപ്പെടുത്തിയത്. ഈ കേസില്‍ സുധീപ് ഗുപ്തയും സീമാ ഗുപ്തയും ഇവരുടെ അമ്മയും ജയിലിലായിരുന്നു. തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സീമാ ഗുപ്തയും അമ്മയും യുവതിയേയും കുഞ്ഞിനെയും വീടിന് തീകൊളുത്തി കൊലപ്പെടുത്തിയത്. നിലവില്‍ മൂന്നുപേരും ജാമ്യത്തിലാണ്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News