പണി തുടങ്ങിയ ബി.ജെ.പി ഓഫീസിന്റെ തറക്കല്ല് ഇളക്കി മാറ്റി കർഷകർ

Update: 2021-06-14 14:04 GMT

ഹരിയാനയിൽ ബി.ജെ.പി ഓഫീസ് നിർമിക്കാനായി സ്ഥാപിച്ചിരുന്ന തറക്കല്ല് ഇളക്കി മാറ്റി കർഷകർ. ഹരിയാനയിലെ ജജ്ജാറിലാണ് സംഭവം. ഓഫീസിന് തറക്കല്ലിട്ട് മണിക്കൂറുകൾ പിന്നിടവെയാണ് അവ ഇളക്കി മാറ്റിയത്. പുതിയ കർഷക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് കർഷകർ തറക്കല്ല് ഇളക്കി മാറ്റിയത്.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഒപി ധൻകറാണ് കഴിഞ്ഞ തിങ്കളാഴ്ച പാർട്ടി ഓഫീസിന് തറക്കല്ലിട്ടത്. സ്ത്രീകളടക്കം നിരവധി പേരാണ് കറുത്ത കൊടികളുമേന്തി സംഭവസ്ഥലത്ത് എത്തിയത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

രാവിലെ പത്ത് മണിക്കായിരുന്നു ബി.ജെ.പിയുടെ പരിപാടി നടക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെ ഭയന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ വന്ന് തറക്കല്ലിടുകയായിരുന്നു. ഞങ്ങളുടെ പ്രതിഷേധ സൂചകമായി ഞങ്ങള്‍ അത് നീക്കം ചെയ്തു,' പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. 

അതേസമയം തറക്കല്ല് പിഴുത് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് വ്യക്തമാക്കി. സംസ്ഥാനത്ത് ബി.ജെ.പി നേതാക്കൾ പങ്കെടുക്കുന്ന പരിപാടികളിലൊക്കെ നിരവധി കർഷകർ പ്രതിഷേധവുമായി എത്തുന്നുണ്ട്. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News