300 കോവിഡ് ബാധിതരുടെ സംസ്കാരം നടത്തിയ കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ്‌ സ്‌ഥിരീകരിച്ച് രണ്ടു ദിവസത്തിനുള്ളിലായിരുന്നു മരണം.

Update: 2021-05-19 09:17 GMT

കോവിഡ്‌ ബാധിച്ച് മരിച്ച 300ലധികം പേരുടെ സംസ്‌കാരം നടത്തിയ യുവാവ് കോവിഡ്‌ ബാധിച്ചു മരിച്ചു. ഹരിയാനയിലെ ഹിസാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ പ്രവീണ്‍ കുമാര്‍ ആണ്‌ മരിച്ചത്‌. 43 വയസ്സായിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. കോവിഡ്‌ സ്‌ഥിരീകരിച്ച് രണ്ടു ദിവസത്തിനുള്ളിലായിരുന്നു മരണം. ഓക്സിജന്‍റെ അളവ് താഴ്ന്നതോടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

കോവിഡ്‌ ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി രൂപീകരിച്ച കോര്‍പ്പറേഷന്‍ സമിതി അംഗമായിരുന്നു പ്രവീണ്‍ കുമാര്‍. ഹിസാര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍  അധ്യക്ഷനുമായിരുന്നു. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് ഋഷിനഗര്‍ ശ്‌മശാനത്തില്‍ പ്രവീണിന്റെ സംസ്‌കാരവും നടത്തി. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News