മോദി രാജ്യത്തെ ഉന്നത നേതാവ്; പ്രധാനമന്ത്രിയെ പുകഴ്ത്തി ശിവസേന നേതാവ്

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റങ്ങളുണ്ടാവുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Update: 2021-06-10 13:44 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ നേതാവാണെന്നും ബി.ജെ.പിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹമാണെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തി റാവത്ത് രംഗത്ത് വന്നിരിക്കുന്നത്.

കടുവയുമായി (ശിവസേനയുടെ ചിഹ്നം) ആര്‍ക്കും ചങ്ങാത്തം കൂടാനാവില്ല. ആരുമായി ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കും-ബി.ജെ.പിയും ശിവസേനയും തമ്മില്‍ സഖ്യമുണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റങ്ങളുണ്ടാവുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News