ഇ.ശ്രീധരന് പുതിയ പദവി നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നു

ജെ.പി നദ്ദ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു

Update: 2021-06-05 13:43 GMT

മെട്രോമാന്‍ ഇ.ശ്രീധരന് പുതിയ പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മന്ത്രിസഭാ പുനഃസംഘടനയും ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. ഇ. ശ്രീധരന് പുതിയ പദവി നല്‍കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്‌തേക്കും. അദ്ദേഹത്തെ പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററാക്കി നിയമിക്കുന്നതിനെ കുറിച്ച് ബി.ജെ.പി നേതൃത്വം ആലോചിക്കുന്നുണ്ട്.

കോവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വലിയ ജനരോഷമുണ്ടായ സാഹചര്യത്തില്‍ മുഖം മിനുക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ട്. സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മോദി-നദ്ദ കൂടിക്കാഴ്ച

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News