ടോക്ടേ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്ത് പ്രധാനമന്ത്രി സന്ദര്‍ശിച്ചു

മുബൈ ഒഎൻജിസി എണ്ണപ്പാടത്ത് തകർന്ന ബാർജിലുള്ള 89 പേരെ ഇനിയും കണ്ടെത്താനുണ്ട്

Update: 2021-05-19 09:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

ടോക്ടേ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. നാശനഷ്ടം വിലയിരുത്താൻ അഹമ്മദാബാദിൽ ചേരുന്ന പ്രധാനമന്ത്രി പങ്കെടുക്കും. ചുഴലിക്കാറ്റിൽ ഗുജറാത്തിൽ മാത്രം 33 പേരാണ് മരിച്ചത്. മുബൈ ഒഎൻജിസി എണ്ണപ്പാടത്ത് തകർന്ന ബാർജിലുള്ള 89 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഗുജറാത്തിലെയും ദിയുവിലെയും തീര മേഖലകളിലാണ് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏരിയൽ സ൪വെ. അഹ്മദാബാദിൽ അല്പസമയത്തിനകം ചേരുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഗുദറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. ഗുജറാത്തിൽ ടോക്ടെ കനത്ത നാശനഷ്ടമാണ് വിതച്ചത്. ഇതിനകം 33 പേരുകൾ ഗുജറാത്തിൽ മാത്രം മരിച്ചതായാണ് റിപ്പോ൪ട്ടുകൾ. ഇതോടെ ആകെ മരണം 45 ആയി.

മരങ്ങൾ കടപുഴകി ഗുജറാത്തിലെ വിവിധ ഇടങ്ങളിൽ കെട്ടിടങ്ങൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഗതാഗതം പൂ൪വ സ്ഥിതിയിലാക്കാനും വൈദ്യുതി പുനഃസ്ഥാപിക്കാനും ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രവ൪ത്തനം പുരോഗമിക്കുകയാണ്. മുംബൈയിലെ ഒഎൻജിസി എണ്ണപ്പാടത്ത് അതിതീവ്ര ചുഴലിക്കാറ്റിനെത്തുട൪ന്ന് തക൪ന്ന ബാ൪ജിലുണ്ടായിരുന്ന 89 പേരെ കാണാനില്ല. ഇവ൪ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ബാ൪ജിൽ നിന്ന് 184 പേരെ രക്ഷപ്പെടുത്തിയെന്ന് നാവിക സേന വ്യക്തമാക്കി.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News