രാജ്യത്തിനു വേണ്ടത് ശ്വാസമാണ്, പ്രധാനമന്ത്രിക്കുള്ള വസതിയല്ല: രാഹുല്‍ ഗാന്ധി

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

Update: 2021-05-09 10:12 GMT
Advertising

രാജ്യത്തിനാവശ്യം പ്രാണവായുവാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കായി പുതിയ വസതിയുള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. 

കോവിഡ് വ്യാപനത്തിനിടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ഇതിനു മുമ്പും രംഗത്ത് വന്നിരുന്നു. പദ്ധതി പാഴ്ചെലവാണെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. 

നിലവിലെ കോവിഡ് സാഹചര്യത്തിലും സെൻട്രൽ വിസ്ത നിർമാണത്തെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്. പദ്ധതി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ രംഗത്ത് വന്നിരുന്നു. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍ത്തിവെക്കണമെന്ന ഹരജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News