'ദുരിതങ്ങൾക്ക് കാരണം ദുരാത്മാവ് ബാധിച്ച പെൺകുഞ്ഞ്'; ആറു മാസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു
അധ്യാപനത്തിൽ ബിരുദമെടുത്ത 32 കാരിയായ അമ്മ ഭാരതിയാണ് കുഞ്ഞിനെ കൊന്നത്
Update: 2021-04-16 15:09 GMT
തെലങ്കാനയിൽ 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്നു.ആറുമാസം പ്രായമായ പെൺകുട്ടിയാണ് അരുംകൊലക്ക് ഇരയായത്. അന്ധവിശ്വാസമാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ടുകൾ. സൂര്യപേട്ട് ജില്ലയിലാണ് സംഭവം.
അധ്യാപനത്തിൽ ബിരുദമെടുത്ത 32 കാരിയായ അമ്മ ഭാരതിയാണ് കുഞ്ഞിനെ കൊന്നത്. തന്റെ ദുരിതങ്ങളുടെയെല്ലാം കാരണം ദുരാത്മാവ് ബാധിച്ച പെൺകുഞ്ഞാണെന്ന വിശ്വസമാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ടുകൾ. പൊലീസിൽ ജോലിക്കായി തയ്യാറെടുക്കുകയായിരുന്നു ഭാരതി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഭാരതി മാനസിക പ്രയാസത്തിലായിരുന്നു. ദിവസങ്ങളോളം ഇവർ പൂജയും പ്രാർഥനയുമായി കഴിയുകയായിരുന്നു. പൂജക്കിടയിലാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു.