ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം

ആഭരണങ്ങൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു

Update: 2021-04-28 08:32 GMT
Editor : Shaheer | By : Web Desk

ട്രെയിനിൽ യുവതിക്കുനേരെ അജ്ഞാതന്റെ ആക്രമണം. കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്ത് പാസഞ്ചർ ട്രെയിനിലാണ് സംഭവം. അക്രമി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നതായും പരാതിയുണ്ട്. ആക്രമണത്തിനിടെ ട്രെയിനിൽനിന്ന് പുറത്തേക്കുചാടിയ യുവതിയെ പരുക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ രാവിലെ പത്തിനാണ് സംഭവം. ചെങ്ങന്നൂരിൽ ജോലിക്കായി മുളന്തുരുത്തിയിൽനിന്ന് ട്രെയിൻ കയറിയതായിരുന്നു യുവതി. ട്രെയിൻ കാഞ്ഞിരമറ്റം പിന്നിട്ടതിനു പിറകെ അജ്ഞാതൻ സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങി.

വീണ്ടും ആക്രമണത്തിനു ശ്രമിക്കുന്നതിനിടെയാണ് യുവതി ഡോർ തുറന്നു പുറത്തേക്കുചാടുകയായിരുന്നു. സംഭവസമയത്ത് യുവതി മാത്രമായിരുന്നു കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News