"ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ ടാങ്കര്‍ കൊള്ളയടിച്ചു": ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി 

ഇനിമുതല്‍ ഹരിയാന പൊലീസിന്‍റെ സംരക്ഷണത്തിലായിരിക്കും ഓക്സിജന്‍ ടാങ്കറുകള്‍ പോവുക.

Update: 2021-04-21 11:51 GMT
Advertising

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ ക്ഷാമവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഓക്സിജന്‍ ടാങ്കര്‍ ഡല്‍ഹി സര്‍ക്കാര്‍ കൊള്ളയടിച്ചെന്നാണ് ആരോപണം. 

ചൊവ്വാഴ്ച ഫരീദാബാദ് ആശുപത്രിയിലേക്കു പോയ ഓക്സിജന്‍ ടാങ്കറാണ് ഡല്‍ഹി സര്‍ക്കാര്‍ തട്ടിയെടുത്തതെന്ന് അനില്‍ വിജ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഫരീദാബാദിലേക്കു പോയ രണ്ട് ടാങ്കറുകളില്‍ ഒന്ന് തടഞ്ഞുനിര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ കൊള്ളയടിക്കുകയായിരുന്നു. ഇനിമുതല്‍ ഹരിയാന പൊലീസിന്‍റെ സംരക്ഷണത്തിലായിരിക്കും ഓക്സിജന്‍ ടാങ്കറുകള്‍ പോവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാരുകള്‍ ഇതുപോലെ ഓക്സിജന്‍ മോഷ്ടിക്കാന്‍ തുടങ്ങിയാല്‍ അത് കുഴപ്പത്തിലേക്കു നയിക്കുമെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അനില്‍ വിജ് ചൂണ്ടിക്കാട്ടി. തങ്ങളുടെ സംസ്ഥാനത്തുള്ളവര്‍ക്ക് ഓക്സിജന്‍ നല്‍കിയതിനു ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് നല്‍കാന്‍ തയ്യാറാണെന്നും അനില്‍ വിജ് പറഞ്ഞു.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News