2050ഓടെ ഇന്ത്യയില്‍ പ്രായം ചെന്നവർ മൂന്നിരട്ടിയാകുമെന്ന് പഠനം; 75% പേർ മാറാരോഗികൾ

ദേശീയതലത്തിലും സംസ്ഥാന തലത്തിലും ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ ഈ പഠനം സഹായകമാകുമെന്നാണ് മന്ത്രാലായം വിശദീകരിക്കുന്നത്.

Update: 2021-01-08 06:21 GMT

2050ഓടെ ഇന്ത്യയില്‍ 319 മില്യൺ പ്രായംചെന്നവർ ഉണ്ടാകുമെന്ന് ലോംഗിറ്റ്യൂഡിനൽ ഏജിംഗ് സ്റ്റഡി ഓഫ് ഇന്ത്യ(ലസി). 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ മൂന്നിരട്ടി വർധനവാണ് ഇത്. 2011ലെ സെന്‍സസില്‍ അറുപത് വയസ്സിന് മകളിലുള്ളവർ 8.6ശതമാനമാണ്. അതായത്, നൂറ്റിമൂന്ന് ദശലക്ഷം ആളുകള്‍. ഓരോവര്‍ഷവും മൂന്ന് ശതമാനം വീതം വളര്‍ച്ച കൂടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇതിൽ 75 ശതമാനം പേര്‍ മാറാരോഗങ്ങൾ ഉള്ളവരും, 40 ശതമാനം പേർ വ്യത്യസ്ത വൈകല്യങ്ങൾ ഉള്ളവരും, 20 ശതമാനം ആളുകൾ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരുമാകും എന്ന് ലോംഗിറ്റ്യൂഡിനൽ ഏജിംഗ് സ്റ്റഡി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നു. ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും, ഐകരാഷ്ട്ര സഭയുടെ പോപുലേഷൻ ഫണ്ടുമായി ചേർന്ന് മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സ്റ്റഡീസ് ആണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ദേശീയതലത്തിലും സംസ്ഥാന തലത്തിലും ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ ഈ പഠനം സഹായകമാകുമെന്നാണ് മന്ത്രാലായം വിശദീകരിക്കുന്നത്.

പ്രായം ചെന്നവരുടെ ആരോഗ്യ സാമ്പത്തിക ക്ഷേമത്തിനാവശ്യമായ പദ്ധതികളും പരിപാടികളും രൂപീകരിക്കൻ ലക്ഷ്യം വെച്ച് നടത്തിയ ഇന്ത്യയിലെ ആദ്യത്തെയും, ലോകത്തെ ഏറ്റവും വലുതുമായ സർവേയാണ് ലോംഗിറ്റ്യൂഡിനൽ ഏജിംഗ് സ്റ്റഡി ഓഫ് ഇന്ത്യ (ലസി). ലിസിയുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന വ്യത്യസ്ത പദ്ധതികളും നയങ്ങളും രാജ്യത്തെ പ്രായം ചെന്നവരുടെ, പ്രത്യേകിച്ച് ചൂഷണങ്ങൾ നേരിടുന്ന പ്രായം ചെന്ന ആളുകളുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പറഞ്ഞു.

Tags:    

Similar News