ഖത്തർ കെ.എം.സി.സി പ്രസിഡന്‍റ് ഡോ. സമദിന്റെ മാതാവ് നാട്ടില്‍ അന്തരിച്ചു

പരേതരായ തച്ചോളി കുഞ്ഞമ്മദ് ഹാജി-കുഞ്ഞയിഷ ദമ്പതികളുടെ മകളാണ്

Update: 2023-07-09 07:42 GMT
Editor : ലിസി. പി | By : Web Desk

ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ്‌ ഡോ. അബ്ദുസമദിന്‍റെ  മാതാവ് പേരാമ്പ്ര തച്ചോളി കുഞ്ഞാമി (73) നാട്ടിൽ അന്തരിച്ചു. പരേതരായ തച്ചോളി കുഞ്ഞമ്മദ് ഹാജി-കുഞ്ഞയിഷ ദമ്പതികളുടെ മകളാണ്.  ദീർഘകാലം പേരാമ്പ്ര, കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന  പരേതനായ തറോല്‍ ഉമ്മര്‍കുട്ടിഹാജിയാണ് ഭർത്താവ്.

സിറാജ മകളാണ്. മരുമകന്‍- കുഞ്ഞിമൊയ്‌ദീൻ കണ്ണിപൊയിൽ. (പേരാമ്പ്ര, മൂരികുത്തി). കല്ലൂർ, കൂത്താളി മസ്ജിദ് ബിലാലിൽ ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ഖബറടക്കും. ദോഹ, തുമാമ ഖത്തർ കെഎംസിസി ഹാളിൽ ഇന്ന് രാത്രി എട്ടിന് മയ്യിത്ത് നമസ്കാരം ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിയോഗത്തിൽ ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, കുറ്റിയാടി- പേരാമ്പ്ര മണ്ഡലം കമ്മറ്റികൾ അനുശോചിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News