ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പ് മാർച്ച് 18ന്

ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് നിലവിലെ കമ്മിറ്റിയുടെ കാലാവധി മാർച്ച് 31ന് കഴിയും

Update: 2021-03-15 03:00 GMT

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പ് മാർച്ച് 18ന് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് തവണകളിലായി ചെയർമാൻ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയും നിലവിലെ കമ്മിറ്റിക്ക് ആറ് മാസം കൂടി കാലാവധി നീട്ടിനൽകുകയുമായിരുന്നു.

ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് നിലവിലെ കമ്മിറ്റിയുടെ കാലാവധി മാർച്ച് 31ന് കഴിയും. ഏപ്രിൽ ആദ്യത്തിലാണ് പുതിയ ഭരണസമിതി ചുമതലയേൽക്കുക. രണ്ടര വർഷങ്ങൾക്ക് ശേഷമാണ് ഡോ. ബേബി സാം സാമുവൽ ചെയർമാനായുള്ള കമ്മിറ്റി സ്ഥാനമൊഴിയുന്നത്. വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളുടെ പ്രതിനിധികളായ അഞ്ചുപേരിൽ നിന്നാണ് ചെയർമാനെ കണ്ടെത്തേണ്ടത്.

വിജയിച്ച അഞ്ച് പേരിൽ രണ്ട് പേർ മലയാളികളാണ്. രണ്ട് വർഷമാണ് 21 ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഭരണ സമിതിയുടെ കാലാവധി. രക്ഷിതാക്കളുടെ പ്രതിനിധികൾക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേരുൾപ്പടെ 15 പേരാണ് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ.

Full View
Tags:    

Similar News