ഒളിച്ചോടിയ വിദേശി തൊഴിലാളികളെ തിരിച്ചെടുക്കില്ല- ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം

ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദേശ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയയിടങ്ങളിൽ പരിശോധനകൾ നടന്നുവരുന്നുണ്ട്

Update: 2018-11-11 02:06 GMT

ഒളിച്ചോടിയ വിദേശി തൊഴിലാളികളെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുതെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം. അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്ന പ്രവണത വർധിച്ചതിെൻറ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്.

ഒമാനി തൊഴിൽ നിയമ പ്രകാരം സ്പോൺസർ അല്ലാതെ മറ്റൊരു തൊഴിൽദാതാവിന് കീഴിൽ ജോലി ചെയ്യുന്നതും വിസയിലുള്ള തസ്തികയുടെ നിയമ പരിധിക്ക് പുറത്ത് ജോലി ചെയ്യുന്നതും തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്തെ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് റോയൽ ഒമാൻ പൊലിസുമായി ചേർന്ന് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദേശ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയയിടങ്ങളിൽ പരിശോധനകൾ നടന്നുവരുന്നുണ്ട്. തൊഴിലാളികളുടെ ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്തിടെ കർക്കശമാക്കിയിരുന്നു.

Full View

ഒരു മാസം അഞ്ചിലധികവും ഒരു വർഷം പത്തിലധികവും ഒളിച്ചോട്ട പരാതികൾ നൽകുന്ന സ്ഥാപനത്തിൽ തൊഴിൽ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പരിശോധന നടത്തും. തൊഴിൽ നിയമം പാലിക്കുന്നില്ല എന്ന് കണ്ടെത്തുന്ന പക്ഷം കമ്പനിക്ക് അടുത്ത ഒരു വർഷത്തേക്ക് മന്ത്രാലയത്തിൽ നിന്ന് സേവനങ്ങൾ നൽകരുതെന്നുമാണ് പുതിയ മന്ത്രിതല ഉത്തരവിൽ പറയുന്നത്.

Tags:    

Similar News