ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ

കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാർഹമാണെങ്കിലും ഓൺലൈൻ റമ്മിയടക്കമുള്ളവക്ക് നിയന്ത്രണമില്ലെന്നും, അതിനാൽ ഇവ നിരോധിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം

Update: 2021-02-10 08:00 GMT

ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ. ഇതിനായി കേരള ഗെയിംമിംഗ് ആക്ട് നിയമത്തിൽ ഭേതഗതി നടത്തും. ഓൺലൈൻ ചൂതാട്ടം അതീവ ഗൗരവമുള്ള കാര്യമെന്ന് കോടതി. സർക്കാർ നിലപാട് കോടതി രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.

തൃശൂർ സ്വദേശി പോളി വടക്കൻ നൽകിയ ഹരജിയില്‍ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോഹ്‌ലി, തമന്ന, അജു വർഗീസ് എന്നിവർക്ക് കഴിഞ്ഞയാഴ്ച ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാർഹമാണെങ്കിലും ഓൺലൈൻ റമ്മിയടക്കമുള്ളവക്ക് നിയന്ത്രണമില്ലെന്നും, അതിനാൽ ഇവ നിരോധിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.

Tags:    

Similar News