അബൂദബിയിലെ സിനിമാശാലകൾക്ക് പ്രവർത്തനമാരംഭിക്കുന്നതിന് അനുമതി

നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി

Update: 2021-03-07 02:21 GMT

മുപ്പത് ശതമാനം ശേഷിയിൽ അബൂദബിയിലെ സിനിമാശാലകൾക്ക് പ്രവർത്തനമാരംഭിക്കുന്നതിന് അനുമതി. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി. അബൂദബി എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചതെന്ന് അബൂദബി മീഡിയ ഓഫീസ് വെളിപ്പെടുത്തി. എന്നാൽ മാസ്‌ക്കുകൾ ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, തുടർച്ചയായി അണു നശീകരണം എന്നിവ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് രോഗമുൻകരുതൽ നടപടികളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

അതിനിടെ, കോവിഡ് ബാധിതരായ 14 പേർ പിന്നിട്ട 24 മണിക്കൂറിനിടെ യു.എ.ഇയിൽ മരിച്ചു. പുതുതായി 2959 പേർക്ക് രോഗം ബാധിച്ചതായും 1901 പേർ രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികൾ 408236ഉം രോഗമുക്തി നേടിയവർ 391205ഉം ആകെ മരണസംഖ്യ 1310ഉം ആണ്. പുതുതായി 242159 പേർക്ക് കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 32 ദശലക്ഷമായതായി അധികൃതർ വെളിപ്പെടുത്തി

Tags:    

Similar News