ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ഇവയാണ്

അവശ്യ സേവനങ്ങൾ നൽകുന്ന ഈ സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.

Update: 2021-05-28 00:27 GMT
Advertising

ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം മന്ത്രാലയം വ്യക്തത വരുത്തി ഉത്തരവിറക്കി.

ഇതനുസരിച്ച്  ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ഇവ മാത്രമാണ്.


1. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ

2. ഗ്രോസറി സ്റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ, മാംസ വിൽപന ശാലകൾ

3. ബേക്കറികൾ

4. പെട്രോൾ പമ്പുകൾ, ഗാസ് സ്റ്റേഷനുകൾ

5. സ്വകാര്യ ആശുപത്രികൾ (എൻ.എച്ച്.ആർ.എ പ്രഖ്യാപിക്കുന്ന ചില വിഭാഗങ്ങൾ ഒഴികെ)

6. ഫാർമസികൾ

7. ടെലികമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ

8. ബാങ്ക്, എ.ടി.എം, മണി എക്സ്ചേഞ്ച്

9. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ഒാഫീസുകൾ

10. ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങൾ

11. വഹന റിപ്പയർ വർക്ഷോപ്പുകൾ, ഗാരേജുകൾ, സ്പെയർ പാർട്സ് കടകൾ

12. കൺസ്ട്രക്ഷൻ, മെയ്ൻറനൻസ് മേഖലയിലെ സ്ഥാപനങ്ങൾ

13. ഫാക്ടറികൾ

Tags:    

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News