'കേരളത്തിൽ ഇപ്പൊ ഒരു ഇമാമുണ്ട്; ശൈഖുൽ മശായിഖ് പിണറായി വിജയൻ'- വൈറലായി സി.പി.എം നേതാവിന്റെ പ്രസംഗം

മലപ്പുറം ജില്ലയിലെ ചെമ്രക്കാട്ടൂരിൽ ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സി.പി.എം പ്രാദേശിക നേതാവിന്റെ വൈറൽ പ്രസംഗം

Update: 2022-03-20 10:52 GMT
Editor : Shaheer | By : Web Desk

ഇ.എം.എസ്-എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി സി.പി.എം നേതാവ്. മലപ്പുറം ജില്ലയിലെ അരീക്കോട് ചെമ്രക്കാട്ടൂരിൽ പാർട്ടി ആചാര്യന്മാരെ അനുസ്മരിക്കാൻ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രാദേശിക നേതാവായ അബ്ദുറഹ്‌മാൻ പുൽപറ്റയുടെ വാതോരാതെയുള്ള പുകഴ്ത്തൽ.

''കോരന്റെ മകനാണ് ദുബൈയിലെ ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയത്. അവിടത്തെ ഏറ്റവും വലിയ ഔദ്യോഗിക വാർത്താ ഏജൻസി പറയാണ്, ശൈഖ് പിണറായിയെ ഇരുത്തിയിട്ട്. ഞങ്ങളെ സംബന്ധിച്ച് പടച്ച റബ്ബിന്റെ ഖുദ്‌റത്തുകൊണ്ട് ഒരുപേടിയും ഇപ്പോ പിണറായി വിജയനില്ല. വലത്തേ ഭാഗത്ത് ഖമറുൽ ഉലമ... ഇടത്തേഭാഗത്ത് സയ്യിദുൽ ഉലമ.. നടുക്ക് ശൈഖുൽ മശായിഖ് അശ്ശൈഖ് പിണറായി വിജയൻ, ക്യാപ്റ്റൻ. കേരളത്തിൽ ഇപ്പൊ ഒരു ഇമാമുണ്ട്. അത് ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നു. അതാണ് ഒരു ശർറും ഏൽക്കാത്തത്''-പ്രസംഗത്തിൽ പറയുന്നു.

Advertising
Advertising

Full View

പ്രസംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നേരത്തെ, മുസ്‍ലിം ലീഗ് വിട്ട് സി.പി.എമ്മിൽ ചേർന്ന പ്രഭാഷകൻ കൂടിയാണ് അബ്ദുറഹ്‌മാൻ.

Summary: CPM leader's speech praising Pinarayi Vijayan goes on viral

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News