പത്മജയുടെ ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് ആരോപണം അടിസ്ഥാനരഹിതം; ലോക്‌നാഥ് ബെഹ്‌റ

പത്മജയുടെ ബി.ജെ.പി പ്രവേശനത്തില്‍ മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കും സി.പി.എമ്മിനുമെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു

Update: 2024-03-10 09:50 GMT
Advertising

തിരുവനന്തപുരം: പത്മജയുടെ ബി.ജെ.പി പ്രവേശനത്തില്‍ ഇടനിലക്കാരനായെന്ന കോണ്‍ഗ്രസ് വാദം തള്ളി ലോക്‌നാഥ് ബെഹ്‌റ. പത്മജയുടെ വീട്ടില്‍ പോയതിന് തെളിവുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും ബെഹ്‌റ മീഡിയവണ്ണിനോട് പറഞ്ഞു.

പത്മജയുടെ ബി.ജെ.പി പ്രവേശനത്തില്‍ മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കും സി.പി.എമ്മിനുമെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബെഹ്‌റ പത്മജയെ കണ്ടെത് സി.പി.എം ദൂതനായാണെന്നും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഉണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മീഡിയവണ്ണിനോട് പറഞ്ഞിരുന്നു. കൂടിക്കാഴ്ച പിണാറായിയുടെ അറിവോടെയെന്ന് പതിപക്ഷ നേതാവ് വി.ഡി സതീഷനും ഉന്നയിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി.യില്‍ പോകുന്നതിന്റെ കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടതെന്നും അല്ലാതെ സി.പി.എ.മ്മിനെ കുറ്റം പറയുകയല്ല വേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളായ പത്മജ വേണുഗോപാല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കോൺഗ്രസ് വിട്ടത്. ആദ്യം ബി.ജെ.പി പ്രവേഷനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്മജ നിഷേധിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറില്‍ നിന്ന് അംഗത്വം സ്വീകരികയാണ് ഉണ്ടായത്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News