‘പാരിസ് സമാധാന ഫോറം’; ഖത്തര്‍ അമീര്‍ പങ്കെടുക്കും

Update: 2018-11-09 19:19 GMT

പ്രഥമ ‘പാരിസ് സമാധാന ഫോറ’ത്തിൽ ഖത്തര്‍ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കും. മൂന്ന് ദിനം നീളുന്ന പാരീസ് ഫോറം നവംബർ ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.

ആഗോള സമൂഹം നേരിടുന്ന വെല്ലുവിളികൾക്കെതിരെ ഒരുമിക്കാനും രാഷ്ട്രങ്ങള്‍ക്കിടയില്‍ സഹകരണം ഉറപ്പാക്കാനും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിന്‍റെ മുന്‍കയ്യിലാണ് ‘പാരീസ് ഫോറം’ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അമീർ ശൈഖ് തമീം പങ്കെടുക്കും.

Tags:    

Similar News