മയക്കുമരുന്ന് കടത്ത് കേസുകളില്‍ ഗണ്യമായ കുറവെന്ന് ഖത്തര്‍

തീരദേശ സേന നിരീക്ഷണം ശക്തമാക്കിയതാണ് ഇത്തരം കേസുകള്‍ കുറയാന്‍ കാരണമായത്

Update: 2019-01-12 02:16 GMT
Advertising

ഖത്തറിലേക്കുള്ള മയക്കുമരുന്ന് കടത്ത് കേസുകളില്‍ ഗണ്യമായ കുറവ്. തീരദേശ സേന നിരീക്ഷണം ശക്തമാക്കിയതോടെയാണ് കേസുകള്‍ കുറഞ്ഞത്. ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തീരദേശ സേനാ സുരക്ഷാ വക്താവ് ബ്രിഗേഡിയര്‍ അബ്ദുറഹ്മാന്‍ അല്‍ സുലൈത്തിയാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തറിലേക്കുള്ള മയക്കുമരുന്ന് കേസുകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അറുപത് ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. തീരദേശ സേന നിരീക്ഷണം ശക്തമാക്കിയതാണ് ഇത്തരം കേസുകള്‍ കുറയാന്‍ കാരണമായത്. അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിരീക്ഷണം നേരത്തെ നവീകരിച്ചിരുന്നു. ഇതോടെ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഹമദ്, അല്‍ റുവൈസ് തുറമുഖങ്ങളിലേക്ക് നിയമാനുസൃതമല്ലാതെ വരുന്ന കപ്പലുകളും ബോട്ടുകളും പിടിയിലായാല്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് വകുപ്പുകള്‍ നല്‍കി വരുന്ന സേവനങ്ങള്‍ വിലപ്പെട്ടതാണെന്നും ബ്രിഗേഡിയര്‍ അബ്ദുറഹ്മാന്‍ അല്‍ സുലൈത്തി പറഞ്ഞു.

Tags:    

Similar News