ഖത്തറില്‍ അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിന് നിയന്ത്രണം 

ഖത്തറില്‍ അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിന് നിയന്ത്രണം.

Update: 2019-04-09 03:25 GMT

ഖത്തറില്‍ അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിന് നിയന്ത്രണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വിശദ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന ലൈസന്‍സുണ്ടെങ്കില്‍ മാത്രമെ ഇത്തരം വസ്തുക്കള്‍ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ

റോഡ് ഗതാഗത നിയന്ത്രണം സംബന്ധിച്ച 2019ലെ എട്ടാം നമ്പര്‍ നിയമത്തിനും അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നത് സംബന്ധിച്ച 9ാം നമ്പര്‍ നിയമത്തിനുമാണ് അമീര്‍ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് ഇത്തരം വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ട് പോകുന്നതിനുള്ള അനുമതി സുരക്ഷാ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തും.

Advertising
Advertising

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതിനുള്ള ലൈസന്‍സ് ലഭിക്കൂ. സിവില്‍ ഡിഫന്‍സും ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിക്കുന്ന റോഡുകളിലൂടെ മാത്രമേ ഇത്തരം വസ്തുക്കള്‍ കൊണ്ടുപോകാവൂ. വസ്തുക്കള്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴുമുള്ള സുരക്ഷാ കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ലൈസന്‍സില്‍ ഇല്ലാത്ത സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്കുമുണ്ട്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് രണ്ട് നിയമങ്ങള്‍ക്കും രൂപം നല്‍കിയത്.

Full View
Tags:    

Similar News