ഭിന്നതകള്‍ക്കിടെ ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച് ബഹ്റെെന്‍ തലവന്‍
കടുത്ത ഭിന്നതക്കിടയിലും ബന്ധം മെച്ചപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾക്ക് സാധിക്കുമെന്ന സൂചനയാണ് പുതിയ ഇടപെടല്‍
ഖത്തറുമായുള്ള ചതുർ രാജ്യങ്ങളുടെ ഭിന്നത രണ്ടു വർഷം പൂർത്തിയാകാനിരിക്കെ, ബഹ്റൈൻ പ്രധാനമന്ത്രി ഖത്തർ അമീറുമായി ടെലിഫോണിൽ സംസാരിച്ചു. പ്രതിസന്ധി കാലയളവിൽ ഇതാദ്യമായാണ്
ഇരു നേതൃത്വവും തമ്മിൽ നേരിട്ട് സംസാരിക്കുന്നത്. അതേ സമയം പ്രതിസന്ധി മാറ്റമില്ലാതെ തുടരും എന്ന സൂചന തന്നെയാണുള്ളത്.
രണ്ടു വർഷം മുമ്പ് റമദാൻ മാസത്തിലായിരുന്നു ഖത്തറുമായുള്ള എല്ലാ ബന്ധവും വിഛേദിക്കാൻ യു.എ.ഇ ഉൾപ്പെടെ നാല് രാജ്യങ്ങളുടെ തീരുമാനം. കുവൈത്ത് അമീറിൻെറയും മറ്റും മേൽനോട്ടത്തിൽ സമവായ ചർച്ചകൾ തുടർന്നെങ്കിലും പരിഹാരം ഉണ്ടായില്ല.
വിശുദ്ധ റമദാൻ ഭാവുകങ്ങൾ അറിയിക്കുന്നതിനു വേണ്ടിയാണ്
ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫാ ആൽ ഖലീഫ ഖത്തർ അമീർ തമീം അൽഥാനിയെ ഫാേണിൽ വിളിച്ചത്. എന്നാൽ ഫാേൺ സംഭാഷണം ബഹ്റൈൻ ഉൾപ്പെടെ നാലു രാജ്യങ്ങളുടെ പ്രഖ്യാപിച്ച നിലപാടിനെ ബാധിക്കുന്ന ഒന്നല്ലെന്ന് ബഹ്റൈൻ കാബിനറ്റ്കാര്യ മന്ത്രി വിശദീകരിക്കുകയും ചെയ്തു.
ഖത്തർ കൂടി നേരത്തെ ഒപ്പുവെച്ച റിയാദ് പ്രഖ്യാപനം നടപ്പാക്കുകയാണ്
പ്രധാനമെന്നും ബഹ്റൈൻ ഔദ്യോഗിക വാർത്താ ഏജൻസിയും വ്യക്തമാക്കി. അതേ സമയം കടുത്ത ഭിന്നതക്കിടയിലും ബന്ധം മെച്ചപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾക്ക് സാധിക്കുമെന്ന സൂചനയായും പുതിയ ഇടപെടലുകൾ വിലയിരുത്തപ്പെടുന്നു.
യു.എ.ഇ പിടിയിലുള്ള ഖത്തർ സൈനിക ബോട്ട് കഴിഞ്ഞ ദിവസമാണ്
യു.എ.ഇ വിട്ടുകൊടുത്തത്. എന്നാൽ യു.എ.ഇയിലേക്ക് ഖത്തർ പൗരൻമാരുടെ സന്ദർശനം ലക്ഷ്യമിട്ട് തയാറാക്കിയ വെബ്സൈറ്റ് ആ രാജ്യം ബ്ലാേക്ക് ചെയ്യുന്നതായി യു.എ.ഇ ആരോപിച്ചു.