യൂത്ത് ഫോറം ഖത്തര്‍ ദോഹയിലെ യുവാക്കള്‍ക്കായി സംഘടിപ്പിച്ച റംസാന്‍ മീറ്റ് ശ്രദ്ധേയമായി
ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി സഹകരിച്ച് നടത്തിയ പരിപാടി ഡോക്ടര്‍ ഇബ്രാഹീം സ്വാലിഹ് അല്‍ നഈമി ഉല്‍ഘാടനം ചെയ്തു
Update: 2019-05-27 17:55 GMT
ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി സഹകരിച്ച് നടത്തിയ പരിപാടി ഡോക്ടര്‍ ഇബ്രാഹീം സ്വാലിഹ് അല്‍ നഈമി ഉത്ഘാടനം ചെയ്തു. സിഎംഐ സഭാംഗം ഫാദര്‍ ഡോക്ടര്‍ പോള്‍ പൂവത്തിങ്കല്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹബന്ധമാണ് മതങ്ങളുടെ അടിസ്ഥാനമെന്ന് ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ പറഞ്ഞു. ഖത്തര്‍ ചാരിറ്റി ചീഫ് ഗവേണന്‍സ് ഓഫീസര്‍ ഡോക്ര്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഗാമിദി, സി.ഐ.സി പ്രസിഡന്‍റ് കെസി അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു